സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 2025-26 അധ്യയന വര്‍ഷം ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 13. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസുകളില്‍നിന്ന് നേരിട്ടും ംww.kmtwwfb.org ല്‍നിന്നും ലഭിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2767213.