കൊയിലാണ്ടി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു
കൊയിലാണ്ടി: നഗരസഭയുടെ നിര്‍മ്മാണത്തിലുള്ള ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് സോളാര്‍ സിസ്റ്റം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയ താല്‍പര്യപത്രം ക്ഷണിച്ചു.
താല്‍പര്യപത്രങ്ങള്‍ 20-5-2025 ന് മുമ്പായി സെക്രട്ടറി, കൊയിലാണ്ടി നഗരസഭ, കൊയിലാണ്ടി (po), പിന്‍ – 673305 എന്ന വിലാസത്തില്‍ ലഭ്യമാകേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണെന്ന് കൊയിലാണ്ടി മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Description: Koyilandy Municipality invites expressions of interest for installation of solar system at office cum shopping complex