കൊയിലാണ്ടി താലൂക്ക് പരിധിയില്‍ മഴക്കാലത്ത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി വാഹങ്ങള്‍ യന്ത്രങ്ങള്‍ ഉള്‍പ്പെടെ ക്വട്ടേഷന്‍ ക്ഷണിച്ചു; വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് പരിധിയില്‍ മഴക്കാലത്ത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.
ക്വട്ടേഷന് മുകളില്‍ ദുരന്ത നിവാരണം 2025 എന്നും ഏത് ഇനത്തിനാണ് ക്വട്ടേഷന്‍ എന്നും രേഖപ്പെടുത്തണം.
ക്വട്ടേഷനുകള്‍ മെയ് 22ന് വൈകിട്ട് നാലിനകം അതത് വില്ലജ് ഓഫീസുകളിലോ താലൂക്ക് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം.
വില്ലജ് ഓഫീസുകളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ മെയ് 23ന് തന്നെ താലൂക്ക് ഓഫീസിലെ ഡി രണ്ട് സെക്ഷനില്‍ ഏല്‍പിക്കണം. വിവരങ്ങള്‍ക്ക് തഹസില്‍ദാരെയോ താലൂക്ക് കാര്യാലയത്തിലെ ഡി സെക്ഷനുമായോ ബന്ധപ്പെടണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.