കാപ്പാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി


ചേമഞ്ചേരി: കാപ്പാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കണ്ണന്‍കടവ് സ്വദേശി അല്‍ത്താഫ്(23) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ജോലിയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്‌കൂട്ടറിലാണ് പോയതെന്ന് യുവാവിന്റെ ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സ്‌കൂട്ടര്‍ ഇന്ന് തുവ്വപ്പാറ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്നും ചെരുപ്പ്, തോര്‍ത്ത്മുണ്ട് എന്നിവ ലഭിച്ചു. ബന്ധുക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ കൊയിലാണ്ടി പോലീസിലോ വിവരമറിയിക്കേണ്ടതാണ്. 9072051416.

Summary: a-complaint-has-been-filed-regarding-a-missing-youth-from-kappad.