മരം മുറിക്കുന്നതിനിടെ മരക്കഷ്ണം ദേഹത്ത് വീണ് അപകടം; കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു


Advertisement

കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയിൽ മരകഷ്ണം വീണ് കൊയിലാണ്ടി സ്വദേശിയായ തൊഴിലാളി മരിച്ചു. അരങ്ങാടത്ത് മാവുള്ളിപുറത്തൂട്ട് ശ്രീധരൻ ആണ് മരിച്ചത്. 62 വയസാണ്.

Advertisement

ഇന്നലെ ഉച്ചയ്ക്ക് കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് പിറകിലാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള തെങ്ങ് മുറിക്കാനായി എത്തിയതായിരുന്നു ശ്രീധരൻ. മരം മുറിച്ചുമാറ്റുന്നതിനിടയിൽ മരക്കഷ്ണം ദേഹത്ത് വീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement

ലീലയാണ് ഭാര്യ. അമൽ കുമർ, രാഹുൽ, അർജുൻ എന്നിവർ മക്കളാണ്.

മരുമകൾ: രശ്മി

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement

Summary: A piece of wood fell on the body while cutting a tree. Koyilandy  native laborer died while cutting a tree