ഭക്തിസാന്ദ്രം; കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രാത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. ഫെബ്രുവരി 10 മുതല്‍ ആരംഭിച്ച പിപാടികള്‍ 14 ന് സമാപിക്കും. കൊടിയുയര്‍ത്തലിന് ശേഷം ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4 മണിക്ക് പഞ്ചാരിമേളം, തണ്ടാന്റെയ അവകാശികളുടെയും വരവുകള്‍, ആഘോഷവരവുകള്‍, 6-30 യ്ക്ക് നട്ടത്തിറയോടെ താലപ്പൊലി, വിശേഷാല്‍ തായമ്പക (ശുകപുരം ദിലീപ്, കാഞ്ഞിലശ്ശേരി വിനോദ് മാരാ കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, പുലര്‍ച്ചെ കലശം വരവ്.എന്നിവ നടക്കും.
14 ന് താലപ്പൊലി മഹോത്സവം. കാലത്ത് വിശേഷാല്‍ പൂജകള്‍, ഉച്ചക്ക് 12-30 മണിക്ക് പ്രസാദ ഊട്ട്, വൈകീട്ട് 5 മണിക്ക് ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ് (കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, ശുകപുരം ദിലീപ് ), രാത്രി 11 മണി: കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെ കോലം വെട്ടോടെ ഉത്സവം സമാപിക്കും.