‘സി.പി.എം-ബി.ജെ.പി അന്തർധാര നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചു’ ; മുസ്ലീം ലീഗ് നേതൃപരിശീലന ക്യാമ്പിന് പേരാമ്പ്രയില്‍ തുടക്കം


പേരാമ്പ്ര: ‘പാർലിമെന്റ്‌ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര ആർക്കും നിഷേധിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചിരിക്കയാണെന്നും ഈ അവിഹിത കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കാനാവില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് (തയ്യാരി 24) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പ്രസിഡന്റ്‌ ഇ.ഷാഹി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ”സംഘ്പരിവാറുമായി സി.പി.എം സന്ധി ചെയ്തതിൻ്റെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ലാവലിൻ കേസ് 38-ാം തവണ മാറ്റിവെച്ചത് അന്തര്‍ധാരയുടെ പരിണിത ഫലമാണ്. ലീഗ് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ രാഷ്ട്രീയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും” റസാഖ് മാസ്റ്റർ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇമായിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അബൂട്ടി മാസ്റ്റർ ശിവപുരം, കെ.സി ബിഷർ ക്ലാസ് എടുത്തു. സി.പി എ. അസിസ്, ആർ.കെ മുനീർ, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, പുതുക്കുടി അബ്ദുറഹിമാൻ, ടി.പി മുഹമ്മദ്, കിളിയമ്മൽ കുഞ്ഞബ്ദുളള, സി.പി.ഹമീദ്, വാളാഞ്ഞി ഇബ്രാഹിം, സി.മൊയ്ദു, നജീർ പി.വി, റഷീദ്പാണ്ടിക്കോട്, സിറാജ് മാസ്റ്റർ എം.പി, കെ.സി മുഹമ്മദ്, ടി.കെ. നഹാസ്, സി.കെ ഹാഫിസ്, മൊയ്തു വീർക്കണ്ടി, നിയാസ് കക്കാട്, എൻ.കെ സൽമ, സക്കീന ഗഫൂർ, സവാദ് കല്ലോട്, പി.കെ റഹീം, സലീന ഷമീർ എന്നിവര്‍ പ്രസംഗിച്ചു.

ഇ.ഷമീർ, ആർ.എം നിഷാദ്, കൂളിക്കണ്ടി കരിം, സഈദ് അയനിക്കൽ, എ.കെ. ലത്തീഫ്, കെ.കെ കുഞ്ഞമ്മത് എന്നിവര്‍ ചർച്ചക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.പി റസാഖ് സ്വാഗതവും ട്രഷറർ ആർ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.