മുത്താമ്പിയില്‍ ‘ഊഞ്ഞാല്‍’ ക്യാമ്പ് സംഘടിപ്പിച്ച് ജവഹര്‍ ബാല്‍ മഞ്ച് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി


മുത്താമ്പി: ജവഹര്‍ ബാല്‍ മഞ്ച് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്താമ്പിയില്‍ ‘ഊഞ്ഞാല്‍ ‘ എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സ് മുതലുള്ള 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായ ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍ മഞ്ച് ബ്ലോക്ക് ചെയര്‍മാന്‍ റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു.

സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷമീര്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. ജില്ലാ ചെയര്‍മാന്‍ പ്രശാന്ത് പി, ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, രാജേഷ് കീരിയൂര്‍, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ സി.കെ, ഷബീര്‍ എളവനെ കണ്ടി, ജെറില്‍ ബോസ്, തന്‍ഹീര്‍ കൊല്ലം, അജയ് ബോസ്, അഭിനവ് കണക്കശരി, മുഹമ്മദ് നിഹാല്‍, അസിം വെങ്ങളം അക്ബര്‍ കാപ്പാട്, ജയകൃഷ്ണന്‍ ചെങ്ങോട്ടുകാവ്, രമ്യ മനോജ്, സജീവന്‍ ടി.പി, പ്രിയദര്‍ശിനി സജീവന്‍, എന്നിവര്‍ സംസാരിച്ചു.