നന്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് കൊയിലാണ്ടി കൊരയങ്ങാട് സ്വദേശി


കൊയിലാണ്ടി: നന്തി പരപ്പരക്കാട്ട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കൊരയങ്ങാട് കൊമ്പങ്ങണ്ടി സ്വദേശി സന്തോഷ് (47) ആണ് മരിച്ചത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അമ്മ: ചിരുത. അച്ഛന്‍: ചാപ്പന്‍, സഹോദരന്‍: മനോജ്, അശോകന്‍, ഷാജി, ദേവി.