വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്; അനുമോദനവും കലാപരിപാടികളുമായി കൊല്ലം യു.പി വാട്‌സ്ആപ്പ് കൂട്ടായ്മ വാര്‍ഷികാഘോഷ പരിപാടി


Advertisement

കൊല്ലം: കൊല്ലം യു.പി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ കൊല്ലം യു.പി സ്‌കൂളില്‍ വെച്ച് നടന്നു. എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ്, എസ്.എസ്.എല്‍.സി പ്ലസ് ടു, ബിരുദം തുടങ്ങി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുകയും ക്യാഷ് അവാര്‍ഡും മൊമെന്റോയും ചെയ്യുകയും ചെയ്തു. കൂട്ടായ്മയുടെ ഭാഗമായവരുടെ മക്കളെയാണ് അനുമോദിച്ചത്. 27 വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്.

Advertisement

73 പേരാണ് കൊല്ലം യു.പി വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കാടക്കാട് കരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനവും സമ്മാന വിതരണവും നിര്‍വ്വഹിച്ചു. സന്ദീപ് ആളാണ്ടിയില്‍ സ്വാഗതവും സ്മിത മുരളിധരന്‍ അദ്ധൃക്ഷ പ്രസംഗവും മഞ്ജുഷ നന്ദിയും പറഞ്ഞു.

Advertisement
Advertisement