കോഴിക്കോടേക്കാണോ യാത്ര? പിഷാരികാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ പോകേണ്ടത് ഇങ്ങനെ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായ കാളിയാട്ടം നടക്കുന്ന ഇന്ന് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കുന്ന ഗതാഗത നിയന്ത്രണം രാത്രി പത്ത് മണി വരെ നീളും. കോഴിക്കോട് ഭാഗത്തേക്കും വടകര ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിഞ്ഞ് പോകണം.
കോഴിക്കോട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാവങ്ങാട്, അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, മേപ്പയൂര്‍, പയ്യോളി വഴി പോകണം. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പയ്യോളിയില്‍ നിന്ന് തിരിഞ്ഞ് മേപ്പയൂര്‍, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം.
വടകരയില്‍ നിന്ന് കൊയിലാണ്ടിക്ക് വരുന്ന ബസ്സുകള്‍ പതിനേഴാം മൈല്‍സില്‍ ആളുകളെ ഇറക്കി തിരിച്ച് പോകണം. ടാങ്കര്‍ ലോറി, കണ്ടെയിനര്‍ ലോറി പോലുള്ള വലിയ വാഹനങ്ങള്‍ നന്തി മേഖലയിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ നിര്‍ത്തിയിടണം.