ഉറക്കക്കുറവും വായ് നാറ്റവും കാരണം ബുദ്ധിമുട്ടിയോ ? എങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ്‌ ഗ്രീന്‍ ടീ കുടിച്ചു നോക്കൂ!


നിരവധി പോഷകഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. എന്നാല്‍ മലയാളികള്‍ പൊതുവെ ഗ്രീന്‍ ടീയെ ഭക്ഷണത്തില്‍ നിന്നും മാറ്റി നിര്‍ത്താറാണ് പതിവ്. നല്ല ഉറക്കത്തിനും, പ്രതിരോധശേഷിക്കും സഹായിക്കുന്ന ഗ്രീന്‍ ടീയുടെ പത്ത് ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം.

1- ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ പല തരത്തിലുള്ള ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

3- ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റ് ആന്റി – ഏജിംഗ് ഉള്ളടക്കം വരകള്‍, ചുളിവുകള്‍, സൂര്യാഘാതം തുടങ്ങിയവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

4- ദന്തക്ഷയം, വായ് നാറ്റം എന്നിവയ്ക്ക് കാരണമാവുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ചയെ തടയാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയാലിന് സാധിക്കും.

5- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തില്‍ പറയുന്നുണ്ട്.

6- കൂടാതെ ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഗുണം ചെയ്യും.

7- ഗ്രീന്‍ ദിവസവും കുടിക്കുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

8- വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കി മുടിയുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ ടീ സഹായിക്കുന്നു

9- ദിവസവും ഗ്രീന്‍ ടീ കുടിക്കുകയാണെങ്കില്‍ മുഖക്കുരു കുറയാനും, നിങ്ങളുടെ ചര്‍മത്തിലെ ചുളിവുകള്‍ കുറയാനും സാധ്യതയുണ്ട്‌.

10- ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍, പോളിഫെനോള്‍ തുടങ്ങിയവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

എന്നാല്‍ പരിധിയില്‍ കവിഞ്ഞ് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നമ്മുടെ ശരീരത്തില്‍ അളവില്‍ കൂടുതല്‍ ആയാല്‍ ഉറക്കത്തെയും മറ്റും ബാധിക്കും. അതിനാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി മാത്രം ഗ്രീന്‍ ടീ കുടിക്കുക.