കേരള ബജറ്റ് 2023; നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം, തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി; നാളികേര വികസനത്തിന് 68.95 കോടി


തിരുവനന്തപുരം: നാളികേര കര്‍ഷകര്‍ക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. തേങ്ങയുടെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയാക്കി ഉയര്‍ത്തി. നാളികേര വികസനത്തിനായി 68.95 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത് ഇതില്‍ 95.10 കോടി തെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. സ്മാർട്ട്‌ കൃഷിഭവൻ പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചു.

സംസ്ഥാനം വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയതായും വെല്ലുവിളികളെ ധീരമായി നേരിടാൻ സംസ്ഥാനത്തിന് സാധിച്ചുവെന്നും ബജറ്റ് അവതരണത്തിൽ മന്ത്രി പറഞ്ഞു.