അഞ്ച് ഫോറുകളുമായി തകർത്ത് കൊയിലാണ്ടിക്കാരൻ രോഹൻ, ഹരിയാനയെയും പരാജയപ്പെടുത്തി കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത് തുടർച്ചയായി മൂന്നാം ജയം


Advertisement

കൊയിലാണ്ടി: വീണ്ടും വിജയം നേടി കേരളം. ഇന്ന് നടന്ന മത്സരത്തിൽ ഹരിയാനക്കെതിരെ മൂന്നു വിക്കറ്റിനാണ് കേരളം ജയിച്ചത്. തുടർച്ചയായി മൂന്നാം തവണ വിജയം നേടുമ്പോൾ മികച്ച പ്രകടനവുമായി കൊയിലാണ്ടിയുടെ രോഹൻ കുന്നുമ്മേലും.

Advertisement

ടോസ്സിൽ വിജയിച്ച കേരളം ഹരിയാനയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹരിയാന ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു.

Advertisement

പതിനഞ്ചു ബോളിൽ ഇരുപത്തിയേഴു റൺസെടുത്ത അബ്ദുൽ ബസിയാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. തൊട്ടു പുറകെ അഞ്ചു ഫോറുകൾ അടിച്ചു കൊണ്ട് പതിനെട്ടു പന്തിൽ ഇരുപത്തിയാറു റൺസ് നേടിയ രോഹനും ടീമിന് നല്ല അടിയറ ഉറപ്പിച്ചു. വിഷ്ണു വിനോദ് 26 പന്തില്‍ നിന്ന് 25 റൺസെടുത്തു.

Advertisement

എന്നാൽ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (3), വൈസ് ക്യാപ്റ്റൻ സച്ചിന്‍ ബേബി (4) എന്നിവരുടെ പ്രകടനം അൽപ്പം നിരാശപെടുത്തുന്നതായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലായിരുന്നു സഞ്ജു തിരികെ എത്തി കേരളത്തെ ആദ്യമായി നയിക്കുന്ന കളി കൂടിയാണിത്.