മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം; ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ച്‌ കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം


കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സായാഹ്നം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.എം സുനിൽ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡന്റ്‌ സി.എം വിനോദ് അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പി.പി സദാനന്ദൻ, സി.കെ ബാലകൃഷ്ണൻ, ഡെലീഷ് ബി. പി, ശ്രീജിത്ത്, ഷൈമ മോൾ, സഫീറ വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന്‌ ഭരണഘടനയുടെ ആമുഖ വായന, ഗാന്ധിജിയെ വധിച്ച സന്ദർഭ ചിത്രീകരണം, ഗാന്ധി ക്വിസ് എന്നീ പരിപാടികൾ നടന്നു. ക്വിസ് മത്സരത്തിൽ ധ്യാൻ കിഷൻഎൻ.എൻ, അഷിക അജിത്ത്, ദേവാനന്ദ് പി.എം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.