സ്വാതന്ത്ര്യദിന ആഘോഷ പരിപാടികളുമായി കാവുംവട്ടം ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി; ആതുര രംഗത്തെ സേവനത്തിന് ഹോമിയോ പ്രാക്ടീഷണര്‍ ജയചന്ദ്രന് ആദരം


കാവുംവട്ടം: കാവുംവട്ടം ഓട്ടോ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പുതുക്കുടി രവി പതാക ഉയര്‍ത്തി. ഇതൊടാനുബന്ധിച്ചു കാവും വട്ടത്തു ആതുര സേവന രംഗത്ത് കഴിഞ്ഞ 44 വര്‍ഷമായി സേവനം അനുഷ്ഠിച്ച ഹോമിയോ പ്രാക്ടീഷണര്‍ ജയചന്ദ്രനെയും യു.എസ്.എസ് പരീക്ഷയില്‍ വിജയം കൈവരിച്ച ബദ്രിനാദിനെയും അനുമോദിച്ചു.

കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് ഇ.പി പൊന്നാട അണിയിച്ചു. സെക്രട്ടറി സജിത്ത്‌ലാല്‍, വിജീഷ് എന്നിവര്‍ മൊമെന്റോ നല്‍കി. രവി.പി.പി അധ്യക്ഷത വഹിച്ച ചടങ്ങിന് ലിബീഷ് സ്വാഗതവും ഉസ്മാന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പായസവിതരണവും നടത്തി.