ഭരണഘടനയുടെ ആമുഖം അനാഛാദനം ചെയ്തുകൊണ്ട് മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം


മേപ്പയ്യൂര്‍: മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷം വേറിട്ട അനുഭവമായി. സ്‌കൂള്‍ ചുമരില്‍ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എം.എം.ബാബു അനാച്ഛാദനം ചെയ്തു.

പരിപാടിക്ക് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ നേതൃത്വം നല്‍കി. പുതുതലമുറയ്ക്ക് കാലം ആവശ്യപ്പെടുന്ന നൂതന പ്രവര്‍ത്തനമാണ് സ്‌കൂളില്‍ നടന്നതെന്ന് സ്‌കൂള്‍ എസ്.എം.സി കണ്‍വീനര്‍ പി.കെ.ഗോപി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്‌കൂള്‍ എച്ച്.എം.സന്തോഷ് സ്വാഗതവും സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ അനിത നന്ദിയും പറഞ്ഞു.