അരക്കോടിയോളം വില വരുന്ന സ്വര്‍ണവുമായി കാപ്പാട് സ്വദേശി പിടിയില്‍; സ്വര്‍ണവേട്ട കണ്ണൂര്‍ വിമാനത്താവളത്തില്‍
പൂക്കാട്: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 932 സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.