കന്മന ശ്രീധരന്‍ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവല്‍ക്കാരനെ ആരും കാക്കും’ പ്രകാശനം മാര്‍ച്ച് 12ന് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കന്മന ശ്രീധരന്‍ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവല്‍ക്കാരനെ ആരു കാക്കും’ മാര്‍ച്ച് 12ന് പ്രകാശനം ചെയ്യും. വൈകിട്ട് 5:30ന് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്തെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ചാണ് ചടങ്ങ് നടക്കുക. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഏറ്റുവാങ്ങും.
പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍ മുഖ്യാതിഥിയാവും. ദേശാഭിമാനി വാരിക പത്രാധിപരും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ടുമായ ഡോ.കെ പി മോഹനന്‍ മുഖ്യഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്‌ലാവ് പബ്ലിക്കേഷന്‍സ് ‘ വേദിയില്‍വെച്ച് കന്മന ശ്രീധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ.മുഹമ്മദ് അധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ, പുകസ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാര്‍, മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ.ദാസന്‍, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍, നോവലിസ്റ്റ് റിഹാന്‍ റാഷിദ്, ആര്‍ട്ടിസ്റ്റ് സുരേഷ് ഉണ്ണി, ഡോ.മോഹനന്‍ നടുവത്തൂര്‍, പത്മിനി.എ.പി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ‘ബദ്‌ലാവി’ന്റെ ആദ്യ ഗ്രന്ഥമാണ് കാവല്‍ക്കാരനെ ആരു കാക്കും’. പത്ര സമ്മേളനത്തില്‍ കെ.കെ.മുഹമ്മദ്, ടി.കെ.ചന്ദ്രന്‍, മധു കിഴക്കയില്‍, കെ.ശ്രീനിവാസന്‍, പ്രേമന്‍ തറവട്ടത്ത്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു, ആനന്ദന്‍.സി.പി എന്നിവര്‍ പങ്കെടുത്തു.