മണിയൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം, വിശദാംശങ്ങൾ
പയ്യോളി: മണിയൂർ ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ / ബി.ബി.എ / ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ പന്ത്രണ്ടാം തലത്തിലോ/ ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ പഠിച്ചിരിക്കണം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 2ന് രാവിലെ 11 മണിക്ക് മണിയൂർ ഗവ : ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04962537970, Email: [email protected]
Summary: Job vacancy at Maniyoor Govt iti