തൊഴില്‍ അന്വേഷകര്‍ എത്താന്‍ മറക്കല്ലേ..ആയിരത്തില്‍പ്പരം ഒഴിവുകളുമായി കൊയിലാണ്ടിയില്‍ ഇന്ന് സൗജന്യ തൊഴില്‍മേള; രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9 മണിമുതല്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് തൊഴില്‍ മേള. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോടും സംയുക്തമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വടകര എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി സുധ, വാര്‍ഡ് കൗണ്‍സിലര്‍ ലളിത.എ, ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. രാജീവന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.
രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. 26 ഓളം വിവിധ പ്രൈവറ്റ് കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കാളികളാകും. ഇതില്‍ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങള്‍ ആയ ഐ.സി.ഐ.സി, എച്ച്. ഡി. എഫ്. സി, ഇസാഫ് ഉള്‍പ്പെടുന്നു. ആയിരത്തില്‍ പരം ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം.കൊയിലാണ്ടിയില്‍ ഇത് ആദ്യമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.
പേര് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോം സമര്‍പ്പിക്കാവുന്നതാണ്.
ഗൂഗിള്‍ ഫോമിന്റെ ലിങ്ക്: https://forms.gle/oRKB8k8NYXxBJNSq6
Summary: Job fair at Koyilandy on 17 June 2023 Saturday.