മിനിമാരത്തോണും തോണി തുഴയലും കലാ പരിപാടികളും; കോരപ്പുഴയെ പുളകമണിയിച്ച് സ്പൈമോക് ജലോത്സവം


എലത്തൂർ: കോരപ്പുഴയിലെ കലാസാംസ്കാരിക സംഘടനയായ സ്പൈമോക്ക്‌ (സോഷ്യൽ പ്രോഗ്രസീവ് ഇൻഡിപെന്റഡ് മൂവ്മെൻറ് ഓഫ് കോഴിക്കോട്) ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയിൽ സംഘടിപ്പിച്ച ജലോത്സവം സമാപിച്ചു. മിനിമാരത്തോൺ, തോണി തുഴയൽ, പൂക്കളമത്സരം, കുട്ടികളുടെയും സ്ത്രീകളുടേയും നാട്ടരങ്ങ് എന്നീ മത്സരങ്ങളും മതസൗഹാർദ്ദം വിളംബരം ചെയ്ത് പുഴയിൽ ഒഴുകി നടന്ന ഫ്ളോട്ട്,
ചെണ്ടവാദ്യം തിരുവാതിരക്കളി, ഒപ്പന കലാസന്ധ്യ, ഗാനമേള തുടങ്ങിയ കലാപരിപാടികളു അരങ്ങേറി. കഴിഞ്ഞ നാൽപ്പത് വർഷമായി തുടരുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഇത്തവണ വിപുലമായി ആഘോഷിച്ചത്.

രാവിലെ സ്പൈമോക് പ്രസിഡണ്ട് എ.കെ ബിനിൽ പതാക ഉയർത്തിയതോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ ടി.കെ രാമൻ അദ്ധ്യക്ഷത വഹിച്ചു. പി സുകുമാരൻ സ്വാഗതവും പി പ്രശാന്ത് നന്ദിയും പറഞ്ഞു. മിനിമാരത്തോൺ മത്സരം കോഴിക്കോട് ബട്ട് റോഡിൽ വെച്ച് വെളളയിൽ പോലീസ് സ്റ്റേഷൻ സി ഐ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.സി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പി.സുശാന്ത്, പി ജയകുമാർ എന്നിവർ സംസാരിച്ചു.

വൈകീട്ട് നടന്ന സമാപന സമ്മേളനം കൊയിലാണ്ടി എം.എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് സമ്മാനദാനം നിർവ്വഹിച്ചു.

ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിയ ചേമഞ്ചേരി ഗ്രാമപഞായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിനേയും കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ ശിവദാസ് ചേമഞ്ചേരി യുവ എഴുത്തുകാരിയും നോവലിസ്റ്റുമായ ജിഷ രഹീഷ് എന്നിവരെ ചടങ്ങിൽ
എം എൽ എ ആദരിച്ചു.

ചേമഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സന്ധ്യ ഷിബു സംസാരിച്ചു. പി.സി സതീഷ് ചന്ദ്രൻ സ്വാഗതവും പി.സി രോഷൻ നന്ദിയും രേഖപ്പെടുത്തി.

മത്സര വിജയികൾ

മാരത്തോൺ
ന്നാം സ്ഥാനം:സബീൽ ക്ലബ് 90 തിരുവങ്ങൂർ HS
രണ്ടാം സ്ഥാനം: ജോസ് കോഴിക്കോട്
മൂന്നാം സ്ഥാനം: റിഷാദ് ടോം കോഴിക്കോട്

തോണി തുഴയൽ
ഒന്നാം സ്ഥാനം: ഫ്രൻന്റ്സ് ഓഫ് ടൂവീലർ വർക്ക് ഷോപ്പ് കോരപ്പുഴ
രണ്ടാം സ്ഥാനം: കട്ട കമ്പനി ബി ടീം കോരപ്പുഴ
മൂന്നാം സ്ഥാനം: കട്ട കമ്പനി എ ടീം കോരപ്പുഴ

പൂക്കളമത്സരം
ഒന്നാം സ്ഥാനം: പി സി എ വെങ്ങളം
രണ്ടാം സ്ഥാനം: ഷബിൻ പിടി
മൂന്നാം സ്ഥാനം: റെഡ് സ്റ്റാർ ചേമഞ്ചേരി