കൊയിലാണ്ടി പുത്തലത്ത് കുന്നില്‍ റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി പുത്തലത്ത് കുന്ന് മനത്താംകണ്ടി റോഡില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍. ഇന്നലെ രാത്രിയോടെയാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് വാര്‍ഡ് മെമ്പര്‍ പ്രജിഷ.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇന്ന് രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ശ്രദ്ധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്.

ആരാണ് കക്കൂസ് മാലിന്യം തള്ളിയെതന്ന് വ്യക്തമായിട്ടില്ല. സമീപത്തെ വീടുകളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. കൊയിലാണ്ടി നഗരസഭ 12 ആം വാര്‍ഡ് പുത്തലത്ത് കുന്ന്- മനത്താംകണ്ടി റോഡിന് സമീപത്തെ ഇടവഴിയിലാണ് മാലിന്യം തള്ളിയത്. എന്നാല്‍ രാവിലെ കക്കൂസ് മാലിന്യം മുഴുവനായും റോഡിലേയ്ക്ക് ഒലിച്ചിറങ്ങിയ നിലയിലാണുണ്ടായത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ക്ലോറിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും കക്കൂസ് മാലിന്യം നീക്കം ചെയ്യുകയാണ്.