കൊയിലാണ്ടിയില്‍ ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ്


കൊയിലാണ്ടി: ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കൊയിലാണ്ടി ഏരിയ കമ്മിറ്റി.

ജില്ലാ പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി റാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. എന്‍.വി. ബാലകൃഷ്ണന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.കെ. മാധവന്‍, വി.കെ. റഷീദ്, വി.പി. ശരീഫ് എന്നിവര്‍ സംസാരിച്ചു.