പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; അറിയാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ആറിന് ഉച്ച രണ്ട് മണിക്ക്.

ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 എണ്ണം) സഹിതം പേരാമ്പ്ര ഗവ. ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 9400127797.