ഒരുമാസം പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലോ? ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്


ഞ്ചസാര നമ്മള്‍ വിചാരിക്കുന്നതിലും അധികം പ്രശ്‌നക്കാരനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ.

പഞ്ചസാരയ്ക്ക് നല്ല മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമല്ല പഞ്ചസാര വലിയ തോതില്‍ ഉപയോഗിക്കുന്നത്. എന്ന് മാത്രമല്ല ഉപയോഗം കുറച്ചാല്‍ മധുരിക്കുന്ന ആരോഗ്യഫലങ്ങളുമുണ്ടാകും. ഒരു മാസത്തേക്ക് മധുരം ഒഴിവാക്കിയാല്‍ ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. 30 ദിവസത്തേക്ക് പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് എന്തു സംഭവിക്കും എന്നു നോക്കാം.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ചിലയിനം കാന്‍സറുകള്‍ക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാര്‍ബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കും.

ഊര്‍ജം വര്‍ധിക്കുന്നു

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, കുക്കീസ്, ചിപ്‌സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈന്‍ഡ് ഷുഗര്‍ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാല്‍ നമ്മുടെ ഊര്‍ജനില വര്‍ധിക്കും.
ന്മമെച്ചപ്പെട്ട ഉദരാരോഗ്യം.

വയറ് കമ്പിക്കല്‍, ദഹനപ്രശ്‌നങ്ങള്‍ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാല്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും.

പല്ലുകളുടെ ആരോഗ്യം

പഞ്ചസാര ഒഴിവാക്കിയാല്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടും. ദിവസവും പഞ്ചസാര കഴിക്കാതെ പകരം പനംചക്കര, ശര്‍ക്കര, ഓര്‍ഗാനിക് ഹണി തുടങ്ങിയവ ഉപയോഗിക്കാം.