വടകര അഴിയൂരില്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് മോശം പെരുമാറ്റം; അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


Advertisement

വടകര: അഴിയൂര്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.

Advertisement

ഇയാളുടെപേരില്‍ പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. ചോമ്പാല സ്റ്റേഷന്റെ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Advertisement

ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് ലാലു വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബുധനാഴ്ച പോലീസ് വിശദമായ മൊഴിയെടുത്തു. തുടര്‍ന്നാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന്  കോടതിയില്‍ ഹാജരാക്കും.

Advertisement