തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോട്; വെെറലായി മനുഷ്യവാസം ഇല്ലാതായാലുള്ള കോഴിക്കോട് നഗരത്തിന്റെ എ.ഐ ചിത്രങ്ങൾ
കോഴിക്കോട് നഗരത്തിലെത്തിയിട്ട് ഗതാഗത കുരുക്കിൽ കുടുങ്ങാത്തവർ വിരളമായിരിക്കും. മിഠായിത്തെരുവിലും മാനാഞ്ചിറയിലും റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ നഗരത്തിന്റെ എല്ലാ കോണിലും ജനത്തിരക്ക് നിങ്ങൾക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ മനുഷ്യവാസം ഇല്ലാത്ത കോഴിക്കോട് നഗരത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? തിരക്കൊഴിഞ്ഞ, ആരുമില്ലാതെ വിജനമായ കോഴിക്കോടിനെ…
മനുഷ്യവാസം ഇല്ലാതായാൽ കോഴിക്കോട് നഗരം ഏങ്ങനെയായിരിക്കും ഉണ്ടാവുകയെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വരച്ച ചിത്രങ്ങളാണ് ഇപ്പോൾ വെെറലാവുന്നത്. മിഠായിത്തെരുവും, മാനാഞ്ചിറയും സ്റ്റേഡിയവുമുൾപ്പെടെ കോഴിക്കോട് നഗരത്തിലെ 20 ഇടങ്ങളാണ് ഇത്തരത്തിൽ വരച്ചിരിക്കുന്നത്. ഡിസെെനറായ ജെെവിൻ പോൾ ആണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ചിത്രങ്ങൾ കാണാം…
Also read- ജോലി നോക്കുകയാണോ? ആയിരത്തോളം ഒഴിവുകളുമായി പേരാമ്പ്രയിൽ
ഇന്ന് തൊഴിൽമേള
Summary: AI Images of Kozhikode city after human habitation is gone