റോഡ് മുറിച്ചുകടക്കവെ കുതിച്ചെത്തിയ ബൈക്ക് പെണ്‍കുട്ടിയെ തെറിപ്പിച്ച് കടന്നു; മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനി ബൈക്കിടിച്ച് മരണപ്പെട്ട സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. നിര്‍മ്മല കോളജ് വിദ്യാര്‍ഥിനി വാളകം സ്വദേശിനി നമിതയാണ് മരണപ്പെട്ടത്.

അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യും. മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നിലായിരുന്നു ഇന്നലെ അപകടം നടന്നത്.