കൊളസ്ട്രോൾ ഉണ്ടോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ അവഗണിക്കരുതേ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് വരെ നയിക്കാം; അറിയാം വിശദമായി


മാറിയ ജീവിത ശൈലിക്കനുസരിച്ച് മനുഷ്യ ശരീരത്തിൽ കടന്നു കയറിയ ഒരു അസുഖമാണ് കൊളസ്‌ട്രോൾ. ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള അവസ്ഥകളിലേക്ക് നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ഇത്. മനുഷ്യശരീരത്തിൽ കരൾ ഉൽപ്പാദിപ്പിക്കുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). എല്ലാ കൊളസ്ട്രോളും പ്രശ്നക്കാരല്ല, എന്നാൽ വലിയ വില്ലന്മാരും ഇതിലുണ്ട്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ചികിത്സ നേടാനും കൃത്യമായ ഇടവേളകളിൽ രക്ത പരിശോധന നടത്താൻ ഒഴിവുകഴിവും വിചാരിക്കരുതേ.

കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്ബോള്‍ ധമനികളില്‍ പ്ലാക്ക് അടിഞ്ഞു കൂടുന്നു. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ധമനികളിൽ എൽഡിഎൽ അടിഞ്ഞുകൂടുകയും അവയിൽ തടസ്സം സൃഷ്‌ടിക്കുകയും ചെയ്യുന്നു. HDL (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകൾ) നല്ല കൊളസ്ട്രോൾ എന്ന് വിളിക്കപ്പെടുന്നു. അവ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനായി അധിക എൽഡിഎൽ കരളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നു.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപഭോഗം മൂലം നിങ്ങളുടെ രക്തത്തിൽ എൽഡിഎൽ വർദ്ധിക്കുമ്പോൾ, ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു. ഇത് ഹൈപ്പർ കൊളസ്‌ട്രോളീമിയ അല്ലെങ്കിൽ ഹൈപ്പർലിപിഡെമിയ എന്നും അറിയപ്പെടുന്നു. ഉയർന്ന കൊളസ്‌ട്രോളിനെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന അസാധാരണമായ ഉയർന്ന അളവിലുള്ള എൽഡിഎൽ, അല്ലെങ്കിൽ അസാധാരണമായ കുറഞ്ഞ അളവിലുള്ള എച്ച്‌ഡിഎൽ എന്നിവയാൽ തരം തിരിച്ചിരിക്കുന്നു. ഇത് ധമനികളിൽ തടസ്സം സൃഷ്ടിക്കുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിലും തലച്ചോറിലും മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുള്ളവരും, പുകവലി, അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഉള്ളവരും കൂടുതൽ തവണ പരിശോധന നടത്തേണ്ടതാണ്.

കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങൾ ഇവയൊക്കെയാണ്, എന്നാൽ കൃത്യമായ പരിശോധനനകളിലൂടെ മാത്രമേ ഇത് കണ്ടെത്താനാവു, ജീവിത ശൈലി ക്രമീകരണങ്ങൾ വരുത്തിയാലും ഇതിനൊരു പരിധി വരെ പരിഹാരം കണ്ടെത്താനും സാധിക്കും.

കാലില്‍ മരവിപ്പ്, വേദന

ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ പാദങ്ങളില്‍ ഇളവും മരവിപ്പും അനുഭവപ്പെടുന്നു. അതായത് പാദങ്ങള്‍ മരവിക്കുന്നു. അവയില്‍ ഒരു ചലനവും അനുഭവപ്പെടുന്നില്ല. കാലുകള്‍ വല്ലാതെ തണുക്കുകയും അവയില്‍ നീര്‍വീക്കം അനുഭവപ്പെടുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നതിനാല്‍ കാലില്‍ കഠിനമായ വേദന ആരംഭിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഈ സമയത്ത് കാലുകളുടെ സിരകളില്‍ ശരിയായ രക്തചംക്രമണം ഇല്ല, അല്ലെങ്കില്‍ ഓക്സിജന്‍ ശരിയായി എത്തുന്നുമില്ല. അത്തരമൊരു സാഹചര്യത്തില്‍, കാലില്‍ എപ്പോഴും വേദനയുണ്ട്.

നെഞ്ച് വേദന

കടുത്ത നെഞ്ചുവേദനയുണ്ടെങ്കില്‍ അത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ തുടങ്ങുമ്പോൾ നെഞ്ചുവേദനയുണ്ടാകും. ഈ അവസ്ഥയില്‍, വേദന കുറച്ച്‌ സമയം നീണ്ടുനില്‍ക്കും. ചിലപ്പോള്‍ ഈ വേദന ഹൃദയാഘാതത്തിന് കാരണമാകുന്നു.

നഖങ്ങളുടെ നിറം മാറ്റം

നഖങ്ങളിലും കൊളസ്ട്രോളിന്റെ പ്രഭാവം ദൃശ്യമാണ്. കൊളസ്‌ട്രോള്‍ കൂടുന്നതിനാല്‍ ഞരമ്ബുകള്‍ അടഞ്ഞുപോകും. ഇതുമൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം എത്തുന്നത് കുറവാണ്. ഇത് നഖങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു, അതിനാല്‍ നഖങ്ങള്‍ മഞ്ഞനിറമാകാന്‍ തുടങ്ങുകയും നേര്‍ത്തതും ഇരുണ്ട തവിട്ട് വരകളും അവയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

നന്നായി വിയര്‍ക്കുന്നു

അമിതമായ വിയര്‍പ്പ് ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങളിലൊന്നാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്ബോള്‍ വിയര്‍പ്പ് വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍, കൊളസ്ട്രോള്‍ നില പരിശോധിക്കണം.

ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തുന്നതിന് ലിപിഡ് പ്രൊഫൈൽ അല്ലെങ്കിൽ ലിപിഡ് പാനൽ എന്നറിയപ്പെടുന്ന രക്തപരിശോധന നടത്താം. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണക്രമവും പതിവ് വ്യായാമവും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

കോളസ്ട്രോൾ നിയന്ത്രിക്കാൻ എന്താണ് ചെയ്യേണ്ടത്?

ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്നുകൾ എടുക്കുന്നതിനോടൊപ്പം ആഹാര ക്രമീകരണത്തിലും വ്യത്യാസം വരുത്താം. സ്വാഭാവികമായും കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നവ കഴിക്കുക. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ പുകവലി ശീലം ഉപേക്ഷിക്കുക. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്. നൃത്തം, നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിങ്ങനെ വിവിധ തരത്തിൽ വ്യായാമം ചെയ്യാം.

കൂടുതൽ സമയവും ഇരുന്ന് ജോലി ചെയ്യുന്നവർ ചെറിയ ഇടവേളകളിൽ നടക്കേണ്ടത് പ്രധാനമാണ്. ഓരോ 30 മിനിറ്റിലും എഴുന്നേറ്റ് കുറച്ച് ദൂരം നടക്കുക.

ആപ്പിൾ, ബീൻസ്, ഓട്സ് എന്നിവയെല്ലാം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡ് എന്നിവ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അവ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.