വിദേശ മദ്യവുമായി ചേലിയ സ്വദേശി പിടിയിൽ; പിടികൂടിയത് കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്


കൊയിലാണ്ടി: വിദേശ മദ്യവുമായി ചേലിയ സ്വദേശി പിടിയിൽ. ചേലിയ വലിയ പറമ്പത്ത് ജയനെ(45)യാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. പിടികൂടുമ്പോൾ ആറു ലിറ്റർ വിദേശ മദ്യമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്.


ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കൊയിലാണ്ടി സി.ഐ.എൻ സുനിൽകുമാറിനും എസ്.ഐ. എം.എൻ. അനുപിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആണ് പരിശോധന നടത്തിയത്. ചേലിയ ടൗണിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പോലീസ് പിടിയിലായത്.

എസ്.ഐ.അരവിന്ദൻ, എ.എസ്.ഐ.അഷറഫ്, എം.എസ്.പി. സജിത് ലാൽ, അഭിലാൽ, സി.പി.ഒ.ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.