ഫോണിൽ നോക്കിയാൽ അറിയാം വീട്ടിലെ മാലിന്യം ശേഖരിച്ചോ സംസ്കരിച്ചോ എന്ന്; സ്മാർട്ടാവാൻ ഒരുങ്ങി മേപ്പയൂരിലെ മാലിന്യ സംസ്കരണം
മേപ്പയ്യൂര്‍: കാര്യങ്ങളെല്ലാം സ്മാർട്ട് ഫോണിലൂടെയായപ്പോൾ വീട്ടിലെ മാലിന്യ സംസ്കരണവും ഹൈ ടെക്ക് ആക്കിയിരിക്കുകയാണ് മേപ്പയ്യൂർ പഞ്ചായത്ത്. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം പദ്ധതിക്ക് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെയും ക്യൂ ആര്‍ കോഡ് പതിക്കലിന്റെയും വാര്‍ഡുതല വിവരശേഖരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.
സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളത്തിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കുക തുടങ്ങിയവയാണ് ഹരിത മിത്രം ലക്ഷ്യമിടുന്നത്. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പാക്കുന്നത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വീടുകള്‍ക്ക് നല്‍കുന്ന ക്യൂ ആര്‍ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌ക്കരിച്ചതിന്റെ കണക്കുകളും ആപ്പില്‍ ലഭ്യമാകും. ഇതിലൂടെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങള്‍ക്കും മാലിന്യ ശേഖരണ, സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസിലാക്കാന്‍ സാധിക്കും.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി. ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. സുനില്‍, വി.പി.രമ, ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.അഷിത. കെല്‍ട്രോണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുഗീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ, വി.ഇ.ഒ. വിപിന്‍ദാസ്, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ജി.ആര്‍. രുദ്ര പ്രിയ, വാര്‍ഡ് കണ്‍വിനര്‍ സി.എം.ബാബു, ഹരിത കര്‍മ്മ സേന പ്രതിനിധികളായ റീജ, ഷൈലജ, എന്നിവര്‍ സംസാരിച്ചു.