മുടികൊഴിച്ചിലുണ്ടോ? പ്രമേഹമാകാം കാരണം, പരിഹരിക്കാനുള്ള വഴികള്‍ അറിയാം
മുടികൊഴിച്ചില്‍ കൊണ്ട് പ്രശ്‌നമുണ്ടോ. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചിലുണ്ടാവാം. ശരീരത്തില്‍ ആവശ്യമുള്ള പോഷകാംശങ്ങളുടെ കുറവുണ്ടായാല്‍ മുടി കൊഴിച്ചില്‍ വരാം. ടൈപ്പ് 2 പ്രമേഹവും മുടി കൊഴിച്ചിലിന് കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ അത് കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ശരീരത്തിലുടനീളം ഓക്‌സിജനും പോഷകങ്ങളും കൊണ്ടുപോകുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നു. അതുകൊണ്ട് തന്നെ മുടി പൊട്ടുകയും പോഷകാഹാരക്കുറവ് ഉണ്ടാകുകയും ചെയ്യും, അല്ലാത്തപക്ഷം വേഗത്തില്‍ വളരുകയുമില്ല.
കൂടാതെ, ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായി വൈവിധ്യമാര്‍ന്ന മരുന്നുകളും ലഭ്യമാണ്. പ്രമേഹം മൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കേണ്ടത് പ്രമേഹമുള്ളവരില്‍ മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന്റെ ആദ്യപടിയാണ്. തുടര്‍ച്ചയായി ഉയര്‍ന്ന ഗ്ലൂക്കോസ് അളവ് മൂലം മുടി കൊഴിയുകയാണെങ്കില്‍ കൃത്യമായ ഭക്ഷണക്രമത്തിലും ജീവിതശൈലി മാറ്റങ്ങളും പ്രധാനമാണ്.
സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുമ്പോള്‍ സമ്മര്‍ദ്ദത്തിന് കാരണമാവുകയും മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയു ചെയ്യുന്നു. പ്രമേഹം മൂലമോ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് മൂലമോ മുടി കൊഴിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
ആരോഗ്യകരമായ രക്തചംക്രമണം നിലനിര്‍ത്താന്‍ വ്യായാമം ശരീരത്തെ സഹായിക്കും. തലയിലേക്കുള്ള രക്തയോട്ടം പതിവായ വ്യായാമത്തിലൂടെ വര്‍ധിപ്പിക്കും. കൂടാതെ, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ ബി കോംപ്ലക്‌സ് കഴിക്കുന്നതിലൂടെ മുടി വളര്‍ച്ചയുടെ വേഗത ത്വരിതപ്പെടുത്തും. എന്നാല്‍ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിളര്‍ച്ച, അല്ലെങ്കില്‍ അലോപ്പീസിയ അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം പോലുള്ള മറ്റ് സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവ പോലുള്ള മുടി കൊഴിച്ചിലിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടില്ല.
ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയെല്ലാം മുരിങ്ങയില്‍ ധാരാളമുണ്ട്. സന്ധിവാതം ലഘൂകരിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഇതിന്റെ ഇലകളും പഴങ്ങളും കാലങ്ങളായി ഉപയോഗിച്ചുവരുന്നു. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.