താമരശ്ശേരിയില്‍ തെരുവുനായ ആക്രമണം; ആടിനെ കടിച്ചുകൊന്നു


Advertisement

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ തെരുവുനായകള്‍ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ മൂന്ന് ആടുകളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകള്‍ അവശനിലയിലാണ്.

Advertisement

വീടിന് സമീപത്ത് മേയുകയായിരുന്നു ആടുകള്‍. ആടു വളര്‍ത്തലാണ് ഉസ്മാന്റെ ഏക ജീവിതമാര്‍ഗം. കട്ടിപ്പാറയില്‍ തെരുവുനായകളുടെ ശല്യം പതിവായിരിക്കുകയാണ്‌. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്‌ കാട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ നിരവധി തവണ രംഗത്ത് വന്നിരുന്നു.

Advertisement
Advertisement