കൊയിലാണ്ടി നഗരസഭയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം


കൊയിലാണ്ടി: നഗരസഭയുടെ 2021-2022 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഇ.എം.എസ്. ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിജു സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന ഓഫീസർ വിചിത്ര എൻ.ഇ നന്ദി പറഞ്ഞു.