വയോജന അയൽക്കൂട്ടങ്ങൾക്ക് ധനസഹായം നൽകി മൂടാടി; 18 വാർഡിലെ അയൽക്കൂട്ടങ്ങൾക്ക് പതിനെട്ട് ലക്ഷം രൂപ വിതരണം ചെയ്യാൻ പദ്ധതി


കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്തു. സി.ഡി.എസ് ജനറല്‍ ബോഡി യോഗത്തിലാണ് പതിനെട്ട് വാര്‍ഡിലെയും ഏരിയാ ഡിവലപ്പ്മെനന്റ് സൊസൈറ്റിക്ക് കീഴിലുള്ള നൂറ്റിഎഴുപത്തിനാല് അയല്‍കൂട്ടങ്ങള്‍ക്ക് പതിനെട്ട് ലക്ഷം രൂപ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

മൂടാടി ഗ്രാമ പഞ്ചായത്ത് പ്രെസിഡന്‍റ് സി.കെ.ശ്രീകുമാര്‍ ഫണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പത്ത് വയോജന അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അന്‍പതിനായിരം രൂപ കൈമാറി. മെമ്പര്‍ സെക്രട്ടറി പരിപാടിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ശ്രീലത അധ്യക്ഷത വഹിച്ച ഫണ്ട് വിതരണ ചടങ്ങില്‍ ഉപസമിതി കണ്‍വീനര്‍ ഹര്‍ഷലത സ്വാഗതവും ക്ഷേമകരാര്യ ചെയര്‍ പേഴ്സണ്‍ അഖില.എം.പി സ്വാഗതവും ആശംസയും പറഞ്ഞു.