ആരോഗ്യ മേഖലയിലെ പുത്തൻ ആശയങ്ങൾ പകർന്നു നൽകുന്ന നാല് ദിനങ്ങൾ; ആശ പ്രവർത്തകർക്കായി പയ്യോളിയിൽ പരിശീലന പരിപാടി


പയ്യോളി: ആശ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടി മേലടി സാമുഹികാരോ​ഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. നാല് ദിവസങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ബാച്ചുകളായി 12 ദിവസം കൊണ്ട് 132 ആശ പ്രവർത്തകർക്കാണ് ആരോഗ്യ മേഖലയിലെ പുത്തൻ ആശയങ്ങളെ കുറിച്ച് പരിശീലനം നൽകുന്നത്. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സുരേഷ് ചങ്ങാടത്തു ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ മെമ്പർ ശ്രീനിവാസൻ, പി.എച്ച്.എൻ മേരികുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ എന്നിവർ സംസാരിച്ചു. പി.എച്ച്.എൻ.എസ് പദ്മിനി, പി.ആർ.ഒ ബിന്ദു എന്നിവർ വിവിധ വിഷയങ്ങിളിൽ ക്ലാസ്സ്‌ എടുത്തു.

Summary: Four days Training programs for Asha workers in Payyoli