കള്ള ടാക്സികളെ കണ്ടെത്താൻ സ്കോഡുകൾ; കോക്കല്ലൂരിൽ വാർഷികാഘോഷം സംഘടിപ്പിച്ച് കെ.ടി.ഡി.ഒ


നന്മണ്ട: കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ( കെ.ടി.ഡി.ഒ) 76 -സോൺ സംഘടനയുടെ ആറാമത് വാർഷിക ആഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാ​ഗമായി കോക്കല്ലൂർ സ്റ്റാന്റിൽ പതാക ഉയർത്തകയും മധുരം വിതരണവും നടത്തി.

ആർ.ടി.ഒ എൻഫോസ്മെന്റിന്റെ സഹായത്തോടെ കള്ളടാക്സിയെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ ഓരോ സ്റ്റാൻഡിലും സ്‌കോഡ് രുപീകരിച്ചു. യാത്ര പോകുന്ന കള്ളടാക്സികളുടെ വിവരം യഥാസമയം ആർ.ടി.ഒയ്ക്ക് കൈമാറാനും തീരുമാനമായി. വിവിധ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാകും സ്കോഡിന്റെ പ്രവർത്തനം.

പരിപാടിയിൽ സോൺ പ്രസിഡന്റ് ബൈജു നന്മണ്ട, കോക്കല്ലൂരിലെ മെമ്പർമാരായ അനിൽകുമാർ, രൂപേഷ്, ശ്രീഗേഷ്, സജീർ, വിഷ്ണു എന്നിവർ പങ്കെടുത്തു.

Summary: KTDO organized the anniversary celebration at Kokkallur. Created special squad for finding fraud taxi