എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി


എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു.

ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനാൽ തലശേരി, പാനൂർ , കോഴിക്കകോട് മീഞ്ചന്ത, നാദാപുരം, പേരാമ്പ്ര ഫയർ ഫോഴ്സും സ്കൂബ ടീംമും അഗ്നി രക്ഷസേന മുങ്ങൽ വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടത്തി വടകര ജില്ലാ ആശുപതിയിലേക്ക് മാറ്റി.

Summary: The body of a missing woman from Edachery was found in a rock pool