കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി


കീഴരിയൂര്‍: കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. കുന്നോത്ത് നാരായണന്‍ നമ്പ്യാര്‍ (76)നെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്.

രാവിലെ ഒമ്പതുമണിയോടെ വീട്ടില്‍ നിന്നും കീഴരിയൂര്‍ ടൗണിലേക്ക് പോയതായിരുന്നു. സംസാരിക്കാന്‍ പ്രയാസം നേരിടുന്നയാളാണ്, മറവി രോഗവുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കാവിമുണ്ടും ചന്ദനക്കളര്‍ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ ഈ 9497872564, 6238184076, 9188149406 നമ്പറുകളിലോ ബന്ധപ്പെടുക.