ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പിലാക്കാട്ട് കേളപ്പന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിലാക്കാട്ട് കേളപ്പന്‍ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. 1980-85 കാലഘട്ടത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
ഡി.സി.സി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വര്‍ഡ് കോണ്‍ഗ്രസ്സ് സെക്രട്ടറി, ചെറുവണ്ണൂര്‍ സഹകരണ ബാങ്ക് ഡയക്ടര്‍, ഡി.കെ.ടി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍, പ്രതിഭ തിയറ്റേര്‍സ് സ്ഥാപക മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന നാടക നടന്‍ കൂടിയായിരുന്നു.
ഭാര്യ: ജാനു. മക്കള്‍: സവിത (കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), സജിത്ത് കുമാര്‍ (മര്‍ച്ചന്റ് നേവി). മരുമക്കള്‍: വത്സന്‍, ഷസ്ന.
സഹോദരങ്ങള്‍. ശങ്കരന്‍ ( ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), ജാനു, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, നാരായണന്‍.
സംസ്‌കാരം തിങ്കളാഴ്ച്ച രാത്രി 10 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.