12000ത്തിലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമാമാങ്കം; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം
കാപ്പാട് : നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ എച്ച്.എസ്.എസില്‍ വെച്ച് നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം 2024 ന്റെ ഔപചാരികമായ ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വ്വഹിച്ചു. കൊയിലാണ്ടി നഗരസഭയില്‍ നിന്നും അരിക്കുളം, ചെങ്ങോട്ട് കാവ്, ചേമഞ്ചേരി, ഉള്ള്യേരി, അത്തോളി പഞ്ചായത്തുകളില്‍ നിന്നുമായി 12000 ലധികം കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാമത്സരങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കമായി.
സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ സതി കിഴക്കയില്‍ (പ്രസി.ചേമഞ്ചേരി ഗ്രാമഞ്ചത്ത്) അധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ ഇ.കെ. ഷൈനി(പ്രിന്‍സിപ്പല്‍ ഇലാഹിയ), സുധ കിഴക്കേപ്പാട്ട്, പി.കെ.കെ ബാവ സാഹിബ്, ഡോ:കോയ കാപ്പാട്, അബ്ദുല്‍ ഹാരിസ്, എംപി ശിവാനന്ദന്‍, മൊയ്തീന്‍ കോയ എം.പി, രാജേഷ് കുന്നുമ്മല്‍, സജിത ഷെറി, ലതിക ടീച്ചര്‍, ഗീതാ മുല്ലോളി, സുധ തടവങ്കയില്‍, വിജയന്‍ കണ്ണഞ്ചേരി, റസീന ഷാഫി, മുഹമ്മദ് ഷരീഫ്, യു.കെ രാഘവന്‍ മാസ്റ്റര്‍, മുഹമ്മദലി.കെ.പി, റിസാന.കെ.പി, പ്രജീഷ് എന്‍.ഡി, ഗണേഷ് കക്കഞ്ചേരി, മനോജ്.കെ.കെ, ശ്രീഷു കെ.കെ, സംഘടനാ പ്രതിനിധികള്‍, അഭിനന്ദ്.ടി, സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.