ലോകകപ്പിനോളം ആവേശം, ഈ ഫുട്ബോൾ ടൂർണമെന്റിന്; കൊയിലാണ്ടിയിൽ ആവേശമായി ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ്


കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരിപാടിയുമായി തണൽ ക്യാമ്പസ് വിങ്. ലോകമെങ്ങും ഫുട്ബോൾ ലോകകപ്പ് ആരവം നിറഞ്ഞു നിൽകുന്ന ഈ വേളയിൽ, സാധാരണയായി കളിക്കളം നിഷേധിക്കപ്പെട്ട കുട്ടികൾക്കായി ഫുട്ബോൾ മത്സരം നടത്തിയാണ് കോളെജ് വിദ്യാത്ഥികളുടെ കൂട്ടായ്മ ശ്രദ്ധേയമായത്.

തണൽ സ്പേസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ, ലൈഫ് ഫൗണ്ടേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ത്യൻ ആംപ്യൂട്ടീ ഫുട്ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

തണൽ ചെയർപേഴ്സൺ ഡോ. വി.ഇദ്‌രീസ്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ, ഗവ. പ്ലീഡർ പി.ജിതിൻ, അഡ്വ. ഉമേന്ദ്രൻ, ടി.ടി.ബഷീർ, സാദിഖ് സഹാറ, സുലേഖ, നൂറുദ്ദീൻ കെ, ഷഫ്നാസ് കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു.