കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്; അരിക്കുളത്ത് കിസാൻ ജനതയുടെ ധർണ്ണ


Advertisement
അരിക്കുളം: കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിൽ പ്രതിഷേധിച്ച് കിസാൻ ജനത നടത്തുന്ന സമരത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കേരളത്തിലെ നാളികേരത്തിന്റെ വില തകർച്ച ഒഴിവാക്കാൻ കൃഷി ഭവൻ മുഖാന്തിരം പച്ച തേങ്ങ സംഭരിക്കണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ആവശ്യപ്പെട്ടു. ഊരള്ളൂരിലെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisement

പുത്തൂർ ശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല സെക്രട്ടറി ജെ.എൻ. പ്രേം ഭാസി ൻ, കിസാൻ ജനത ജില്ല വൈസ് പ്രസിഡണ്ട് അഷറഫ് വള്ളോട്ട്, എം.പ്രകാശൻ , പി.സി. നിഷാകുമാരി , കെ.എം. മുരളിധരൻ , സി.വിനോദൻ ,എം.ഷാജിത്ത് എന്നിവർ സംസാരിച്ചു.

Advertisement
Advertisement