നേത്ര പരിശേധന ക്യാമ്പും കണ്ണട വിതരണവും; കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരിശോധന നടത്തി പന്തലായനി ബി.ആര്‍.സി


Advertisement

കൊയിലാണ്ടി: മുന്‍സിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ചക്കുറവ് കണ്ടെത്തിയ കുട്ടികള്‍ക്കായി കണ്ണട വിതരണവും നടന്നു.

Advertisement

പന്തലായനി ബി.ആര്‍.സിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ വെച്ച് നടന്ന പരിപാടി മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ നിജിഷ പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ എത്തിയത്.

Advertisement

ബി.ആര്‍.സി ട്രെയിനര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സ്‌പെഷ്യല്‍ എജുകേറ്റര്‍ സിന്ധു നന്ദിയും പറഞ്ഞു. സി.ആര്‍.സി.സി ട്രെയിനര്‍ അഭിത സ്‌പെഷ്യല്‍ എജുകേറ്റര്‍ സന്ധ്യ, ഷിത, കീര്‍ത്തന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

summary: eye examination camp and distribution of spectacles conducted by Panthalayani B.R.C