Tag: koyilandy muncipality

Total 21 Posts

കേരളോത്സവത്തില്‍ മത്സരിക്കണോ? എങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്‌തോളൂ; കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടുവരെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ കേരളോത്സവം നവംബര്‍ 28ന് തുടങ്ങും. ഡിസംബര്‍ എട്ടുവരെയാണ് മത്സരങ്ങള്‍ നടക്കുക. 2024 നവംബര്‍ ഒന്നിന് 15 വയസ്സ് തികഞ്ഞവര്‍, 40 വയസ്സ് കഴിയാത്തവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 26ന് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാം. https://forms.gle/EnyEum2hboHbfnZ36

കൊയിലാണ്ടി നഗരസഭയിലെ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവരാണോ? ഇ-മസ്റ്ററിം​ഗ് ചെയ്യണം, നോക്കാം വിശദമായി

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിവിധ ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവർ ഇ-മസ്റ്ററിം​ഗ് ചെയ്യേണ്ടതാണെന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചു. ജൂൺ 26 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ-മസ്റ്ററിം​ഗ് ചെയ്യാവുന്നതാണ്.

താമരശ്ശേരി, അരിക്കുളം, മുത്താമ്പി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്കായി പുതിയ ബസ്സ്റ്റാന്റ് സ്ഥാപിക്കാന്‍ സ്ഥലമെടുപ്പിന് പ്രാരംഭ നടപടി സ്വീകരിക്കും; കൊയിലാണ്ടി നഗരസഭയുടെ പത്ത് ബജറ്റ് ഹൈലൈറ്റുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 1,383,359,459രൂപയുടെ വരവും 1,305,885,000 രൂപയുടെ ചെലവും 77,474,459 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഹൈലറ്റുകള്‍: 1. കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക് ഭാഗം താമരശ്ശേരി, അരിക്കുളം, മുത്താമ്പി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്കായി പുതിയ ബസ് സ്റ്റാന്റ് സ്ഥാപിക്കുന്നതിന് സ്ഥലമെടുപ്പിന് പ്രരാംഭ നടപടികള്‍ സ്വീകരിക്കും. 2. കൊയിലാണ്ടി നഗരത്തിലെ ദ്രവ,

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന്‌

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം ആറാം തീയതി നടക്കുമെന്ന് താലൂക്ക് ഓഫീസ് അറിയിച്ചു. കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30ന് യോഗം ചേരും. മുഴുവന്‍ സമിതി സമതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 പരിപാടിക്ക് സമാപനം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023 വര്‍ഷത്തെ കേരളോത്സവം കലാപരിപാടികള്‍ സമാപിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ന് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് അണേല സാഗര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മനേഷ് കരസ്ഥമാക്കി. നാടന്‍പാട്ട്,കോല്‍ക്കളി, കുച്ചുപ്പുടി,

അജൈവ പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കാന്‍ വാടക കെട്ടിടം തേടി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കാന്‍ വാടക കെട്ടിടം തേടുന്നു. ഹരിതകര്‍മ്മസേന തരംതിരിച്ച് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നതിന് 100 m2 കുറയാത്ത വിസ്തീര്‍ണ്ണമുളളതും ഹെവി വാഹനങ്ങള്‍ എത്തുന്നതുമായ കെട്ടിടം/ ഗോഡൗണ്‍/ ഷെഡ് എന്നിവയാണ് മാസ വാടക നിരക്കില്‍ തേടുന്നത്. താല്‍പര്യമുളളവര്‍ നവംബര്‍ 2 തിയ്യതി വൈകീട്ട് അഞ്ച് മണിക്ക്

‘ഇതുവഴി മൂക്ക് പൊത്താതെ നടക്കാന്‍ പറ്റില്ല സാര്‍…’; കൊയിലാണ്ടി ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓടകള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നിവേദനം നല്‍കി. കൊയിലാണ്ടി നഗരസഭാ സെക്രട്ടറിക്കാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഓവുചാലില്‍ നിന്നുള്ള മലിനജലം റോഡില്‍ പരന്നൊഴുകിയ നിലയിലാണ്. ഇത് കാരണം ഇവിടെ കടുത്ത ദുര്‍ഗന്ധമാണുള്ളത്. കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മൂക്ക് പൊത്താതെ നടക്കാന്‍

കൊല്ലം ചിറയ്ക്ക് സമീപത്തെ കുട്ടികളുടെ പാര്‍ക്ക് സ്മാര്‍ട്ടാവണം, സൗകര്യങ്ങള്‍ വേണം; നമ്മുടെ കുഞ്ഞുങ്ങള്‍ ആഘോഷിക്കട്ടെ

കൊല്ലം: കൊയിലാണ്ടി നഗരസഭയുടെ കീഴില്‍ കൊല്ലം ചിറയ്ക്ക് സമീപത്തുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണത്തിന് കാത്തിരിക്കുന്നു. ദിവസവും നിരവധി പേരാണ് പാര്‍ക്കില്‍ സമയം ചിലവഴിക്കാന്‍ കുട്ടികളുമായി എത്തുന്നത്. കോവിഡിനുശേഷം ഇവിടെ എത്തുന്ന ആളുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2015 സെപ്തംബര്‍ 3 നായിരുന്നു കൊല്ലം ചിറയ്ക്ക് സമീപത്ത് കൊയിലാണ്ടി നഗരസഭ തയ്യാറാക്കിയ മനോഹരമായ കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

വിയ്യൂര്‍ സ്വദേശിയായ കരാറുകാരന്‍ കൗണ്‍സിലറെ ഭീഷണിപ്പെടുത്തിയെന്ന പരാതി; യൂത്ത് കോണ്‍ഗ്രസുകാരന്‍ കൊലവിളി നടത്തിയെന്ന് കരാറുകാരന്‍, തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് പരാതിക്കാരിയും

കൊയിലാണ്ടി: നഗരസഭ 31-ാം വാര്‍ഡ് മെമ്പര്‍ ദൃശ്യയെ കരാറുകാരന്‍ ഭീഷണപ്പെടുത്തിയെന്ന പരാതിയില്‍ പരസ്പരം ആരോപണങ്ങളുമായി ഇരുവിഭാഗങ്ങളും. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കരാറുകാരനും കരാറുകാരന്‍ വധഭീഷണി മുഴക്കിയതായി കൗണ്‍സിലര്‍ ദൃശ്യയും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി നഗരസഭയില്‍ കുറെ വര്‍ഷങ്ങളായിട്ട് കുടിവെള്ള വിതരണത്തിന്റെ കരാര്‍ എടുക്കുന്നത് അഭിലാഷ് ആണെന്നും കഴിഞ്ഞ വര്‍ഷം

സായം പ്രഭ പദ്ധതി തുണയായി; പോഷകാഹാര കിറ്റുകളുമായി കൊയിലാണ്ടി നഗരസഭയിലെ 57 വയോധികര്‍

കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. ദുര്‍ബല ജനവിഭാഗങ്ങളെ സുരക്ഷിതമായ ജീവിത സാഹചര്യത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തില്‍ സായംപ്രഭ പദ്ധതിയിലുള്‍പ്പെടുന്ന 57ല്‍പരം ഗുണഭോക്താക്കള്‍ക്കാണ് കിറ്റുകള്‍ വീതരണം ചെയ്തത്. നഗരസഭാ അങ്കണത്തില്‍ നടന്ന വിതരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.എ.