കൊയിലാണ്ടി നഗരസഭ കേരളോത്സവം 2023 പരിപാടിക്ക് സമാപനം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023 വര്‍ഷത്തെ കേരളോത്സവം കലാപരിപാടികള്‍ സമാപിച്ചു. കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ന് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു.

കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് അണേല സാഗര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ മനേഷ് കരസ്ഥമാക്കി. നാടന്‍പാട്ട്,കോല്‍ക്കളി, കുച്ചുപ്പുടി, ചെണ്ടമേളം, തിരുവാതിര, ലളിതഗാനം, കഥാരചന, കവിതാരചന, ഭരതനാട്യം തുടങ്ങി നിരവധി മത്സരങ്ങളാണ് നടന്നത്.

ഓഫ് സ്റ്റേജ് മത്സരങ്ങള്‍ ഇന്നലെ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വച്ചും സ്റ്റേജ് മത്സരങ്ങള്‍ ഇന്ന് കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചും നടന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

മറ്റു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിജു മാസ്റ്റര്‍, ഇന്ദിര ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തുകണ്ടി മറ്റു കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, സുധ, പ്രോഗ്രാം കോഡിനേറ്റര്‍ ശശി കോട്ടില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ജമീഷ്. പി എന്നിവര്‍ ആശംസ അര്‍പ്പിച്ചു യൂത്ത് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഫര്‍ഹാന്‍ നന്ദി രേഖപ്പെടുത്തി.