വിയ്യൂർ പുളിയഞ്ചേരിയിൽ എക്സെെസ് റെയ്ഡ്; 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു


Advertisement
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരിയിൽ നിന്നും 115 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടന്നായിരുന്നു റെയ്ഡ്. പേരാമ്പ്ര എക്സൈസ് പാർട്ടി ഇന്ന് രാവിലെ 11 മണിയോടെ നടത്തിയ റെയ്ഡിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
Advertisement

പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ പി.കെ.സബീറലിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ കോഴിക്കോട് ഐ.ബി .പ്രിവൻ്റീവ് ഓഫീസർ വി.പ്രജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ.രാജീവൻ, രഘുനാഥ്.എം.സി, ഷബീർ.എം.പി. എന്നിവരും ഉണ്ടായിരുന്നു. പ്രതികൾക്കായി അന്വേഷണം ആറംഭിച്ചതായി എക്സെെസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement
Advertisement