ഇനി ബാലുശ്ശേരിക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ ഏറെ ദൂരെ പോകേണ്ട; ഒള്ളൂരില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി
ബാലുശ്ശേരി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജു ചെയ്യാന്‍ ഇനി ബാലുശ്ശേരി ഒള്ളൂരിലും സൗകര്യം. മണ്ഡലത്തിലെ ആദ്യ ഇലക്ട്രിക് വെഹിക്കില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ ഒള്ളൂര്‍ സ്‌റ്റോപ്പിലെ കെ.എസ്.ഇ.ബി സബ് സ്റ്റഏഷന്‍ പരിസരത്ത് പ്രവര്‍ത്തനം തുടങ്ങി.
സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്റര്‍ വേണ്ട. ഡ്രൈവര്‍ക്ക് ചാര്‍ജിങ് ഫീസ് മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കും.
മുപ്പത് യൂണിറ്റ് വൈദ്യുതിയാണ് ഒരു കാറിന് വേണ്ടത്. ഒരു യൂണിറ്റിന് പതിനഞ്ച് രൂപയാണ് നിരക്ക്. ഒള്ളൂരിലെ സബ് സ്റ്റേഷന്‍ അഹമ്മദാബാദിലെ ടൈറെക്‌സ് ട്രാന്‍സ്മിഷന്‍ എന്ന സ്ഥാപനമാണ് നിര്‍മ്മിച്ചത്. 20ലക്ഷം രൂപയാണ് ഈ ചാര്‍ജിങ് സ്റ്റേഷന്റെ നിര്‍മ്മാണത്തിന് ചെലവായത്.
കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ മഹിജ, ജതീഷ് കുമാര്‍, പങ്കജാക്ഷന്‍, ജയകൃഷ്ണന്‍ എന്നിവര്‍ ഒള്ളൂര്‍ സ്റ്റോപ്പിലെ ചാര്‍ജിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.
ഒള്ളൂരിലേതിനു പുറമേ ഇലക്ട്രിക് ഓട്ടോകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ മണ്ഡലത്തിലെ ഏഴ് സ്ഥലങ്ങളില്‍ പോള്‍മൗണ്ടഡ് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നുണ്ട്. ബാലുശേരി, നടുവണ്ണൂര്‍, കൂട്ടാലിട, കൂരാച്ചുണ്ട്, പൂനൂര്‍, പറമ്പില്‍ മുകള്‍, ഉപ്പുംപെട്ടി എന്നിവിടങ്ങളിലാണ് ഇവ. ഈ സെന്ററുകളില്‍ കുറഞ്ഞ താരിഫില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.