പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; എലത്തൂരില്‍ യുവാവ് അറസ്റ്റില്‍


എലത്തൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണംയ നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ എലത്തൂര്‍ സ്വദേശി അറസ്റ്റില്‍. കമ്പിവളപ്പില്‍ റഹീസ് (20)നെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ കാണാതായതായി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെയും ഇയാളെയും കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.